സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. പവന് 640 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 58,280 രൂപ നല്‍കണം. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു.സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചതിന് ശേഷം ചൈന രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതും വില വര്‍ധനയ്ക്ക് കാരണമാണ്.


അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൂടുതല്‍ സുരക്ഷിത നിക്ഷേമായി കണ്ട് സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.