ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു.വിളവെടുപ്പ് പി ടി എ പ്രസിഡന്റ് ഇ നസീർ നിർവഹിച്ചു. വിളവെടുത്ത15 കിലോഗ്രാം മരച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്, യു പി SRG കൺവീനർ കല കരുണാകരൻ സീഡ് കോഡിനേറ്റർമാരായ സൗമ്യ എസ്,ഷാബി മോൻ എസ് എൻ, എന്നിവർ പങ്കെടുത്തു.