കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കിളിമാനൂർ : കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ സ്വദേശി വിഷ്ണു( 31 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെ എംസി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്

കിളിമാനൂർ ഭാഗത്ത് നിന്ന് നിലമേൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിഷ്ണു‌വിന്റെ ബൈക്കിൽ എതിർദിശയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷൻ കാർ വിഷ്‌ണുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു‌വിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്‌ണുവിന്റെ ബൈക്ക് പൂർണമായും തകർന്നു. കിളിമാനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു...വടംവലി കോച്ചും പ്ലെയറുമായിരുന്നു മരണപ്പെട്ട വിഷ്ണു.