തുടർച്ചയായ മൂന്നാം ദിവസവും സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

ശബരിമല.തുടർച്ചയായ മൂന്നാം ദിവസവും സന്നിധാനത്ത് വൻ ഭക്തജന തിരക്ക്.
ദർശനം നടത്തിയവരുടെ എണ്ണം ഇന്നലെയും 90000 കടന്നു.
കനത്ത മഴയിലും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്.
ഇന്നുകൂടി സന്നിധാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം.
എരുമേലി പരമ്പരാഗത കാനന പാതയിലൂടെ വരുന്നവർക്കുള്ള പ്രത്യേക ക്യൂ സംവിധാനം ഇന്നുമുതൽ നിലവിൽ വരും.
എരുമേലി മുക്കുഴി ക്ഷേത്രത്തിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്ന പാസ് മുഖേന ആയിരിക്കും തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക.
ഇതോടെ ക്യൂ നിൽക്കാതെ തീർത്ഥാടകർക്ക് ദർശനം നടത്തി മടങ്ങാനാവും.