നിരക്ക് വർദ്ധനവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.37 പൈസ വർദ്ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ശുപാർശ.അതേസമയം വൈദ്യുതി വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പുമായി കെഎസ്ഇബി. ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഐഎഎസും കേന്ദ്ര പവര്‍ സെക്ടർ സ്‌കില്‍ കൗണ്‍സില്‍ സിഇഒ വികെ. സിംഗും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കും. ഈ മാസം ആരംഭിക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യ ഘട്ടം ആറുമുതല്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.