*ലീഡർ കെ കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി*

 കരവാരം : ആലംകോട് ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ലീഡറുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
    മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി മെമ്പർ എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. മുൻ മണ്ഡലം പ്രസിഡന്റ് എസ് ജാബിർ, മണ്ഡലം വൈസ് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ്, ബൂത്ത് പ്രസിഡന്റ് മാരായ സബീർ ഖാൻ, പള്ളിമുക്ക് അബ്ദുൽ അസീസ്, കുമാർ തുടങ്ങിയവർ സംസാരിച്ചു