ആഗോള തലത്തിൽ സംഘർഷ സാഹചര്യങ്ങൾ നില നിൽക്കുന്നതാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ രാജ്യാന്തര സ്വർണ്ണ വില 3,000 ഡോളർ നിലവാരം മറികടക്കുമെന്നാണ് ആഗോള റേറ്റിങ് ഏജൻസികൾ വിലയിരുത്തുന്നത്. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിലെ സ്വർണ്ണ വില പവന് 75,000 രൂപ മറികടക്കുന്ന സാഹചര്യമുണ്ടാകും.ഇക്കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വലിയ വർധനയാണ് കേരളത്തിലെ സ്വർണ്ണ വിലയിലുണ്ടായത്. ഇതോടെ വില്പനയുടെ കുറയുന്ന സാഹചര്യവുമുണ്ടായിട്ടുണ്ടെങ്കിലും ചെറിയ വിലക്കുറവുണ്ടാകുമ്പോൾ പോലും സെയിൽസ് ഉയരുന്നതായി വ്യാപാരികൾ പറയുന്നു.