ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിന് ദേവാലയങ്ങൾ ഒരുങ്ങി

ഇന്ന് അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയുമായി നാടെങ്ങും വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിക്കും.

പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. 

തീ ഉഴലിച്ച ശുശ്രൂഷയും കുർബാനയും ഉണ്ടാകും.

പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിലെ ക്രിസ്‌മസ് തിരുക്കർമങ്ങൾക്കു കർദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ രാത്രി 10.30നു കാർമികനാകും.

 ക്രിസ്‌മസ് തിരുകർമങ്ങൾ ബുധനാഴ്ച രാവിലെ 5.30നും 7.15നും കുർബാനയുണ്ടാകും.

പാളയം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 11.30 ന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. 

ക്രിസ്‌മസ് ദിനത്തിൽ രാവിലെ ഏഴിനും എട്ടിനും കുർബാനയുണ്ടാകും.

വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ രാത്രി 11.30ന് ക്രിസ്‌മസ് തിരുക്കർമങ്ങൾ ആരംഭിക്കും.

പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ ക്രിസ്‌മസ് തിരുക്കർമങ്ങൾ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കും.

വഴുതക്കാട് കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ രാത്രി 11ന് ക്രിസ്‌മസ് ദിവ്യബലി ക്രിസ്‌മസ് ദിനത്തിൽ രാവിലെ 6.30നും 8.30നും വൈകീട്ട് നാലിനും 5.30നും ഉണ്ടാകും.

പേരൂർക്കട തെക്കൻ പരുമല സെയ്‌ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ വൈകീട്ട് സന്ധ്യാനമസ്‌കാരം ഉണ്ടാകും.

തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയം, വെള്ളൂർക്കോണം ലാ സാലേത് മാതാ മലങ്കര കത്തോലിക്കാ ദേവാലയം, അരുവിക്കര സെയ്‌ന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്കാ ദേവാലയം, മണ്ണന്തല സെയ്‌ന്റ് ജോൺ പോൾ രണ്ടാമൻ മലങ്കര കത്തോലിക്കാ പള്ളി, ശ്രീകാര്യം സെയ്‌ന്റ് ജോസഫ് എമ്മാവൂസ് ദേവാലയം എന്നിവിടങ്ങളിൽ കുർബാനയും പ്രാർഥനയും ഉണ്ടായിരിക്കും.