മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരക സിന്തറ്റിക് ലഹരി വസ്തു ആയ എം ഡി എം എ യും ആയി മൂന്ന് പേര്‍ പിടിയിലായി .127 ഗ്രാം എം ഡി എം എ ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ ആണ് ഇവരില്‍ നിന്നും പിടികൂടിയത്. ചിറയിന്‍കീഴ് ശാര്‍ക്കര പുതുക്കരി ദൈവ കൃപയില്‍ അഗാറസ് (വയസ്സ് 28) , മുടപുരം ഡീസന്റ്മുക്ക് ചരുവിള വീട്ടില്‍ റയീസ്സ് (വയസ്സ് 18) എന്നിവരും ഒരു വിദ്യാര്‍ഥിയും ആണ് പിടിയിലായത്. ബാംഗ്ലൂര്‍ നിന്നും രാസ ലഹരി വസ്തുക്കള്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവരെ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്നു.
പിടിയിലായ അഗാറസിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തി ആണ്. തിരുവനന്തപുരം സിറ്റിയിലെ വിവിധ ഫ്ലാറ്റുകളില്‍ വാടകക്ക് താമസിച്ചു ആണ് ഇയാള്‍ ലഹരി വ്യാപാരം നടത്തി വന്നിരുന്നത് .
ആറ്റിങ്ങല്‍ ഡിവൈഎസ്സ്പി എസ്സ്. മഞ്ജുലാല്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്സ്പി കെ. പ്രദീപ്, ചിറയിന്‍കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ വി എസ്സ് വിനീഷ് സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍. മനു ,എ.ഷജീർ എസ്സ് സി പി ഒ ഹാഷിം , വിഷ്ണു എന്നിവരും ഡാൻസാഫ് സംഘവും ആണ് പരിശോധനക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത് .