കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്.അതേ സമയം, വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഡിജിപിക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ആക്രമണത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളും സ്വീകരിക്കുമെന്നും കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒആർ കേളുവും ആവശ്യപ്പെട്ടിട്ടുണ്ട്.