നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന് മുതല്‍ ആരംഭിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സുപ്രധാന ഘട്ടം പൂര്‍ത്തിയായി. ഇന്നുമുതല്‍ കേസില്‍ അന്തിമവാദം ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ആദ്യം പ്രോസിക്യൂഷന്റെ വാദവും തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദവും നടക്കും.

ഒരു മാസം കൊണ്ട് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കും. അതിനു ശേഷം കേസ് വിധി പറയാനായി മാറ്റും. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന അപൂര്‍വ്വതയുള്ള കേസില്‍ ആറു വര്‍ഷവും 9 മാസവും നീണ്ട ദീര്‍ഘ വിചാരണയാണ് നടന്നത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് ആണ് എട്ടാം പ്രതി.അതേസമയം ക‍ഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഇതിനിടെ കേസ്സിൻ്റെ വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നു.നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി പരിശോധിച്ച സംഭവത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അതിനായി സമഗ്ര അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ സമീപിക്കുന്നത് എന്ന് കത്തിലുണ്ട്. സമഗ്ര അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.

6 വർഷവും 9 മാസവും നീണ്ട ദീർഘ വിചാരണയാണ് കേസിൽ നടന്നത്. രാജ്യം ഉറ്റുനോക്കിയ ബലാൽസംഗത്തിന് ക്വട്ടേഷൻ എന്ന അപൂർവ്വതയും ഈ കേസിനുണ്ട്. പൾസർ സുനി എന്ന സുനിൽ കുമാർ ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.