റോഡിൽ എനിക്കെല്ലാമറിയാം എന്നുള്ള അഹം ഭാവത്തോടെ ഇറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്.
റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതിനായി മോട്ടോർ വാഹന വകുപ്പ് പങ്ക് വെച്ചിരിക്കുന്ന ഹ്രസ്വ ചിത്രമാണ് കത്തി. മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഈ കഥകൾ ആവർത്തിക്കാതിരിക്കട്ടെ…….
എല്ലാം അറിയാം എന്നുള്ള ഭാവം അവസാനത്തിൻ്റെ ആരംഭമാണ്.
അലംഭാവം വെടിഞ്ഞ് തുറന്ന മനസ്സോടെ ഉപദേശങ്ങളെയും കാര്യങ്ങളെയും വിലയിരുത്താൻ ശ്രമിക്കുക.
അറിയാതെ പോകുന്ന കാര്യങ്ങളും കാണാതെ പോകുന്ന കാഴ്ചകളുമാകാം ജീവിതത്തെ ദുരന്തപൂർണമാക്കുന്നത്.
ജീവിച്ചിരിക്കുക എന്നുള്ളതാണ് പ്രധാനം.
സ്വന്തം കുടുംബത്തിന് ദുരന്തവും മറ്റുള്ളവർക്ക് കാഴ്ചയും മാത്രമാണ് അപകടങ്ങൾ …….
ഇനിയും അറിയാനുണ്ടെന്നുള്ള തിരിച്ചറിവാണ് ഒരാളെ മനുഷ്യനാക്കുന്നത്!