കരവാരം : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനവും വൺ പ്രതിഷേധ മാർച്ച് നടത്തി
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഡിസിസി മെമ്പറും കരവാരം പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറുമായ എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ.സുരേന്ദ്ര കുറുപ്പ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, ബ്ലോക്ക് കോൺഗ്രസ് അംഗങ്ങളായ എം മുഹമ്മദ് റാഫി, സന്തോഷ് ഞാറക്കാട്ട് വിള യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ ബിൻ അൻവർ കെഎസ്‌യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ ബൂത്ത് പ്രസിഡണ്ട് മാരായ പള്ളിമുക്ക് അബ്ദുൽ അസീസ്, സബീർഖാൻ, ലാൽ, കൃഷ്ണൻകുട്ടി, ബിലാൽ, സുലൈം അൻവർ, ഫായിസ്,അയാസ് മുഹമ്മദ്, അഭിമന്യു തുടങ്ങിയവർ പങ്കെടുത്തു