ആറ്റിങ്ങൽ പാലസ് റോഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിൻവശം മെറ്റിൽ റോഡിൽ ചിതറികിടക്കുന്നു. ധാരാളം ബൈക്ക് യാത്രക്കാർ കടന്നുപോകുന്ന വഴിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ തെന്നി വീഴാൻ സാധ്യതയുണ്ട്. കുറച്ചുദിവസം മുമ്പ് മുൻസിപ്പാലിറ്റി പണിയുമായി ബന്ധപ്പെട്ട മെറ്റലുകളാണ് യഥാസമയം നീക്കം ചെയ്യാതെ റോഡിൽ കിടക്കുന്നത്. എത്രയും പെട്ടെന്ന് അവിടെ നിന്നും മെറ്റലുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.