കൊല്ലം കുണ്ടറയില്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെര്‍മിയസ് ആണ് മരിച്ചത്. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ ലൂഷ്യസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
2023 സെപ്റ്റംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്. ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനില്‍ ആയതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.