ജിഎച്ച്എസ്എസ് തോന്നയ്ക്കൽ മനുഷ്യാവകാശ ദിനാചരണം.റാലി സംഘടിപ്പിച്ചു

മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 10.00 മണിയ്ക്ക് SPC , വിമുക്തി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സംയുക്തമായി സ്കൂളിൽ നിന്നും റാലി സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിന പ്രഖ്യാപനങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും അടങ്ങുന്ന പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യങ്ങളുമായി കുട്ടികൾ റാലിയിൽ പങ്കെടുത്തു. സ്കൂൾ പ്രഥമാധ്യാപകൻ സുജിത്ത് എസ്, പിടിഎ പ്രസിഡൻറ് ഇ നസീർ, എസ് എം സി അംഗങ്ങളായ സാഗർ ഖാൻ, 
സുജി എസ് കെ ,ക്ലബ്ബുകളുടെ കൺവീനർമാരായ സ്വപ്ന റ്റി , സജീനബീവി കെ എൻ , ബിസിനി വി എസ്, മഹേഷ് കെ കെ , ആശ എസ് , ലേഖ എസ് , മണിക്കുട്ടൻ റ്റി എന്നിവർ നയിച്ച റാലി സ്കൂളിൽ നിന്നും കൃത്യം 10 മണിക്ക് ആരംഭിച്ച് വേങ്ങോട് സൊസൈറ്റി ജംഗ്ഷൻ ചുറ്റി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.