വർക്കല ശിവഗിരി മഠത്തിലാണ് സർവ്വമത പ്രാർത്ഥനാലയം ഒരുങ്ങുന്നത്. പ്രാർത്ഥനാലയത്തിന്റെ രൂപരേഖയുടെ പ്രകാശനം പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിർവ്വഹിച്ചു.
ചരിത്രത്തിൽ ഇടംപിടിച്ച മതസൗഹാർദ്ദത്തിന്റെ പ്രതീകമായ സർവ്വമത പ്രാർത്ഥനാലയത്തിന്റെ രൂപരേഖ മാർ പാപ്പയ്ക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ.കൈമാറി. ശിവഗിരി മഠം പ്രസിഡന്റ് ശ്രീമത് സച്ചിധാനന്ദ സ്വാമികൾ,സെക്രട്ടറി ശുഭാനന്ദ സ്വാമികൾ ,വീരേശ്വാരാനന്ദ സ്വാമികൾ,തത്സക് റിൻപോച്ചെ, ഫാ.തോമസ് കുര്യൻ,ബാബുരാജ് ബഹറിൻ എന്നിവർ പങ്കെടുത്തു.