കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.അതിനിടെ, കാറില്‍ ലോറി ഇടിച്ച് കോയമ്പത്തൂര്‍ എല്‍ആന്‍ടി ബൈപ്പാസില്‍ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യമുണ്ടായി. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മരുമകള്‍ എലീന തോമസ് (30) നെ ഗുരുതര പരുക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.