തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത്.കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ MPTA പ്രസിഡന്റ് അനില കുമാരി എ ജി സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ സുജിത് എസ്,HS സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, എസ് ആർ ജി കൺവീനർ Dr. ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു.കുടുംബശ്രീ സെക്രട്ടറി ശ്രീമതി സ്വപ്ന നന്ദി രേഖപ്പെടുത്തി. അധ്യാപകരായ മഹേഷ് കുമാർ എം , സന്ധ്യ ജെ,ഹിമ എച്ച് , രമ്യ എൽ , ആർട്ട് അധ്യാപകൻ മഹേഷ് കെ കെ ,ലാലി ആർ എന്നിവർ സന്നിഹിതരായിരുന്നു. .സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ മുപ്പത്തോളം പേർ പരിശീലനത്തിൽ പങ്കെടുക്കുകയും തുണി സഞ്ചി നിർമിക്കുകയും ചെയ്തു.