വാഹന മോഷണം നടത്തുന്ന കുപ്രസിദ്ധമോഷ്ടാവിനെ കൊട്ടാരക്കര പോലീസ് പിടികൂടി

കൊട്ടാരക്കര :കേരളത്തിൽ ഉടനീളം വാഹനമോഷണം നടത്തുകയും മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി നടന്ന് മറ്റ് മോഷണങ്ങൾ നടത്തിവരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പ്രബിൻ ഭവനിൽ പ്രബിൻ ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടുകൂടി ഇഞ്ചക്കാട് പ്രവർത്തിക്കുന്ന പേ &പാർക്ക്‌ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പ്രമുഖ സിനിമ നടിയുടെ കാർ മോഷണം പോയിരുന്നു. തുടർന്ന് അവർ പോലീസിൽ പരാതി നൽകിയിരുന്നു.
 കൊട്ടാരക്കര പോലീസിന്റെ പഴുത അട ച്ചുള്ള അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്നും മോട്ടോർസൈക്കിളിൽ കോഴിക്കോട്ടേക്ക് പോകും വഴി ഇന്നലെ രാവിലെ 11 മണിയോടുകൂടി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംഗ്ഷനിൽ വച്ച് പ്രതിയെ കൊട്ടാരക്കര പോലീസ് പിടി കൂടി.
കേരളത്തിൽ മിക്ക പോലീസ് സ്റ്റേഷനുകളിലും ധാരാളം മോഷണ കേസുകൾ ഉള്ളതായി പോലീസിന്റെ ചോദ്യം ചെയ്യലിൽപ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.

 കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ജയകൃഷ്ണൻ എസ് ന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഭിലാഷ്, രജനീഷ് വാസുദേവൻ,രാജൻ, 
എസ് സി പി ഓ അജു,
 സി പി ഓ മാരായ ശ്യാം കൃഷ്ണൻ, അരുൺ മോഹൻ അബി സലാം ദീപക്,എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.