കൊല്ലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിഞ്ഞു. 28 പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു തമിഴ്നാട് ക്ഷേത്രത്തിലേക്ക് പോയ ബസും, കേരളത്തിലേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടേത് ഗുരുതര പരിക്കാണ്. പരിക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് മാറ്റി.