കെഎസ്‌യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ആർടിഒ ഓഫീസ് ഉപരോധിച്ചു.

ആറ്റിങ്ങൽ കിളിമാനൂർ കല്ലമ്പലം വെഞ്ഞാറമൂട് മേഖലയിലെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെൻഷനുകൾ അനുവദിനീയമായ നിരക്കിൽ നിന്നും അധികം ഈടാക്കുന്നതിന് എതിരെ നടപടി കൈക്കൊള്ളാത്തത്തിൽ പ്രതിഷേധിച്ചും, കഴിഞ്ഞ ബുധനാഴ്ച കിളിമാനൂർ അടയമൺ യുപി സ്കൂളിലെ വിദ്യാർത്ഥിയോട് സ്വകാര്യ ബസ് തൊഴിലാളി മോശമായി പെരുമാറിയ പരാതിക്ക് ആസ്പദമായ വിഷയം ഉണ്ടായി ഒരാഴ്ചയായിട്ടും നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചും,സ്വകാര്യ ബസ്സുകൾക്കുള്ളിൽ വിദ്യാർത്ഥികൾക്കുള്ള യാത്ര കൺസഷൻ നിരക്കുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും സ്കൂൾ ബസുകൾ എന്ന വ്യാജേനെ ഓടുന്ന സ്വകാര്യ ടെമ്പോ വാഹനങ്ങൾക്കെതിരായ പരിശോധനയും, സ്വകാര്യ ബസ്സുകളുടെ പരിശോധന യും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ആർടിഒ ഓഫീസ് ഉപരോധിച്ചു.
 ആർ.റ്റി.ഒ യുടെ അസാന്നിധ്യത്തിൽ എംവിഐമാർ ആയി നടത്തിയ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾക്കുമേൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.
 വിദ്യാർത്ഥികൾക്ക് യാത്ര കൺസൻഷനുകൾ നിഷേധിക്കുന്ന, നിരക്ക് വർദ്ധിപ്പിച്ചു വാങ്ങുന്ന സ്വകാര്യ ബസ്സുകൾക്കെതിരായി ശക്തമായ പ്രതിഷേധവുമായി വഴിത്തടയിൽ സമരം അടക്കം നടത്തി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു ഭാരവാഹികൾ അറിയിച്ചു.

 കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ജില്ലാ ജനറൽ സെക്രട്ടറി അഷ്കർ.എം.റ്റി, മുഹമ്മദ്‌ ഷിയാൻ എന്നിവർ നേതൃത്വം നൽകി.