സുഹൃത്തിനെ വീടുകയറി ആക്രമിച്ചു; പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ ആത്മഹത്യചെയ്തു. വീരണക്കാവ് അരുവിക്കുഴി സ്വദേശി അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി സ്വദേശി പ്രവീണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റികയുമായെത്തിയ അനില്‍ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിരവധി തവണ അനില്‍ കുമാര്‍ പ്രവീണിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. പരിക്കേറ്റ പ്രവീണ്‍തന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹ്യത്തുക്കള്‍ സ്ഥലത്തെത്തി പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് പ്രവീണ്‍. പൊലീസ് പിടിയിലാകുമെന്ന ഭയത്തിലാണ് ആക്രമി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.