വീടിനു മുന്നിലുള്ള സഹോദരൻ്റെ പുരയിടത്തിന് പുറകിലായാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെളുപ്പിന് പൂജയ്ക്ക് പൂ പറിക്കുന്നതിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് കരുതുന്നു.സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ മുഖത്ത് മുറിവേറ്റ പാടുകൾ ഉണ്ട്. കൂടാതെ ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു.
കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.
മൃതദേഹത്തിനു സമീപം ചെമ്പരത്തിപ്പൂക്കൾ ചിതറി കിടക്കുന്നതാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനെ ബലപ്പെടുത്തിയത്. ഡോഗ് സ്ക്വാഡടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.