ശബരിമലയിൽ കാട്ടുപന്നി ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്

പത്തനംതിട്ട : ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ്‌ പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.