Advertisement
Advertisement
2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. നരസിംഹറാവു മന്ത്രിസഭയിൽ 1991 ൽ മൻമോഹൻ ധനമന്ത്രിയായ മൻമോഹൻ സിങ് സാമ്പത്തിക മേഖലയിൽ സുപ്രധാന പരിഷ്കരണങ്ങൾ നടപ്പാക്കി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ആഗോളീകരണത്തിലേക്ക് നയിച്ച പ്രധാനിയായി മാറി. 2004 മുതൽ നീണ്ട പത്ത് വർഷക്കാലം ഇന്ത്യയെ നയിച്ചു.ലോക സമ്പദ് വ്യവസ്ഥ മാറിമറിഞ്ഞ കാലത്ത് രാജ്യത്തിന് കരുത്തേകി. തൊഴിലുറപ്പും ഭക്ഷ്യ സുരക്ഷയുമടക്കം സുപ്രധാന പദ്ധതികൾ നടപ്പാക്കി. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.