തിങ്കളാഴ്ചയാണ് രാജസ്ഥാനിലെ ദൗസയിലെ 160 അടി താഴ്ചയുള്ള കുഴൽ കിണറിൽ കുട്ടി അകപ്പെട്ടത്. കുട്ടിക്ക് ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്സിജൻ നൽകിയായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനവും എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചിരുന്നു.ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ, 160 അടിയോളമുള്ള ജലനിരപ്പ് എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടതാണ് രക്ഷാപ്രവർത്തന ദൗത്യം ദുഷ്കരമാക്കിയത്. സംസ്ഥാന ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പൊലീസ്, മെഡിക്കൽ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാളിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ തുറന്ന് കിടന്ന കുഴൽകിണറ്റിൽ വീണത്. കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച കുഴൽ കിണർ അടക്കാത്തതാണ് അപകടത്തിന് കാരണം