കല്ലടയാറ്റിൽ കാണാതായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ അഞ്ചൽ വടമൺ സ്വദേശി രതീഷിൻ്റെ (53) മൃതദേഹം കണ്ടെത്തി.

പുനലൂർ, കല്ലടയാറ്റിൽ കാണാതായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ അഞ്ചൽ വടമൺ സ്വദേശി രതീഷിൻ്റെ (53) മൃതദേഹം കണ്ടെത്തി. പുനലൂർ എലിക്കാട്ടൂർ ഭാഗത്തെ കല്ലടയാറ്റിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്.
പുനലൂർ ശിവൻ കോവിലിന് സമീപമുള്ള പുത്തൻ കടവിലാണ് കാണാതായത്.
കുളിക്കാൻ ഇറങ്ങിയതാണോ ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന സംശയം നിലവിലുണ്ട്.
പത്തനംതിട്ട വ്യവസായ വകുപ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി
പുനലൂർ പോലീസും . ഫയർഫോഴ്സും സ്കൂബാ ഡൈവിങ്ങ് ടീമും
 തിരച്ചിൽ നടത്തുകയായിരുന്നു. തെന്മല ഡാം തുറന്നു വിട്ടതിനാൽ വെള്ളം കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നസാഹചര്യമായിരുന്നു നിലവിലുള്ളത്. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ഡാമിൻ്റെ ഷട്ടറുകൾ അടയ്ക്കുകയും ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.