തീരത്തേക്ക് നീങ്ങാന്‍ സാധ്യത.അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ചു ഷട്ടറുകളും 20 സെ മീ കൂടി ഉയര്‍ത്തും. കൂടാതെ പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഡാമുകളുടേ പരിസര പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ തെന്മല ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. കല്ലടയാറ്റിലെ ജലനിരപ്പുയര്‍ന്നതിനാലാണ് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ ജലസംഭരണ ശേഷി 115.29യില്‍ എത്തിയിരുന്നു.