തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ സിറ്റി ഹോസ്പിറ്റലിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. രാത്രി 11 മണി കഴിയുമ്പോഴും തീ നിയന്ത്രണ വിധേയമായിരുന്നില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചു. സംഭവസമയം നൂറിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.വൈദ്യശാലയിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. എന്നിരുന്നാലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ടിവി ദൃശ്യങ്ങളിൽ കാണിച്ചു. അഗ്നിശമനസേന തീയണക്കാൻ ഏകദേശം രണ്ട് മണിക്കൂർ എടുത്തു. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാൻ സ്ഥലത്തെത്തി.താഴത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതോടെ പലരും മുകള്‍നിലയിലേക്ക് ഓടിയ. ഇതാണ് മരണനിരക്ക് ഉയരാന്‍ കാരണമായതെന്നാണ് റിപ്പോർട്ട്. പ്രധാനമായും അസ്ഥിരോഗ ചികിത്സയ്ക്കാന് ആളുകൾ ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. മരിച്ചവരിൽ ലിഫ്റ്റിൽ കുടുങ്ങിയവരും ഉണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ മരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ സംഭവസ്ഥലത്ത് ക്യാമ്പുചെയ്ത് പ്രവര്‍ത്തിക്കുകയാണ്.