ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 170ൽ പരം സിനിമകളും 450 ഓളം പ്രദർശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഡെലിഗേറ്റ് കിറ്റ് ഇന്ന് വൈകുന്നേരം മുതൽ ലഭിച്ചു തുടങ്ങും.ആകെ 12 സിനിമകളാണ് മലയാള സിനിമ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത ‘അപ്പുറം’ എന്നീ സിനിമകൾ രാജ്യാന്തര മത്സര വിഭാഗത്തിലും പ്രദർശിപ്പിക്കും. എ പാൻ ഇന്ത്യൻ സ്റ്റോറി (വി സി അഭിലാഷ്), മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു), വെളിച്ചം തേടി (കെ റിനോഷുൻ), കിഷ്കിന്ധാ കാണ്ഡം (ദിൻജിത് അയ്യത്താൻ), കിസ് വാഗൺ (മിഥുൻ മുരളി), പാത്ത് (ജിതിൻ ഐസക് തോമസ്), സംഘർഷ ഘടന (ആർ കെ കൃഷാന്ത്), മുഖക്കണ്ണാടി (സന്തോഷ് ബാബുസേൻ, സതീഷ് ബാബുസേനൻ), വതൂസി സോംബി (സിറിൾ ഏബ്രഹാം ഡെന്നിസ്) എന്നിവയാണ് മലയാളം സിനിമ ടുഡേയിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുചിത്രങ്ങളും സംവിധായകരും