കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 20 ലക്ഷത്തോളം രൂപ കവർന്നു

കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പണം കവർന്നു. രണ്ടംഗ സംഘം ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചാണ് കവർച്ച നടത്തിയത്. 20 ലക്ഷത്തോളം രൂപയാണ് ഇവർ കവർന്നത്.ആക്രമണത്തിൽ പരുക്ക് പറ്റിയ തങ്കച്ചൻ എന്നയാൾ ആശുപത്രിയിലാണ്.

ചെങ്ങലിൽ നിന്ന് വരികയായിരുന്നു തങ്കച്ചൻ. ഇതിനിടെയാണ് രണ്ടംഗ സംഘം അദ്ദേഹത്തെ ആക്രമിച്ചത്. പ്രതികൾ തങ്കച്ചനെ കുത്തിപ്പരിക്കേൽപ്പിച്ച് തട്ടിയെടുത്ത പണവുമായി മുങ്ങുകയായിരുന്നു.20 ലക്ഷത്തോളം രൂപയാണ് തങ്കച്ചന് നഷ്ചടമായത്.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ നാട്ടുകാരടക്കം ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി കെ ഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജർ ആണ് തങ്കച്ചൻ.