ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പിന്റെ ആറാം ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് "ദ്യുതി 2024" ന്റെ ഭാഗമായി ജലസംരക്ഷണ ദ്രാവ്യ മാലിന്യ സംസ്കരണ സന്ദേശ പ്രചാരണം "ജലം ജീവിതം" പദ്ധതി രണ്ടാം ഘട്ട തുടക്കം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. കുമാരി നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സർക്കാർ അമൃത് മിഷൻ,VHSE, NSS എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലം പാഴാക്കാതെയും മലിനപ്പെടുത്താതെയും സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ നിഷ വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സിന്ധു എസ് നായർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന്
വിദ്യാർത്ഥികൾ തെരുവുനാടകവും അരങ്ങേറി.