2025 ജനുവരി 1 മുതല്‍ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതും, അതിന് മുമ്പുള്ള പഴയ ഒഎസിൽ പ്രവർത്തിക്കുന്നതുമായ സ്മാർട്ട് ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ട്.
ഈ ഫോണുകളിൽ വാട്സ്‌ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും ഡിസംബർ 31 അർധരാത്രിയോടെ പ്രവർത്തനരഹിതമാകും. കാലപ്പഴക്കമുള്ള ഫോണുകളില്‍ വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്.
ജനുവരി 1 മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകള്‍
* സാംസങ് ഗാലക്സി എസ് 3
* സാംസങ് ഗാലക്സി നോട്ട് 2
* സാംസങ് ഗാലക്സി ഏസ് 3
* സാംസങ് ഗാലക്സി എസ് 4 മിനി
* മോട്ടോ ജി (1st Gen)
* മോട്ടറോള Razr HD
* മോട്ടോ ഇ 2014
* എച്ച്‌ടിസി വണ്‍ എക്സ്
* എച്ച്‌ടിസി വണ്‍ എക്സ് +
* എച്ച്‌ടിസി ഡിസയർ 500
* എച്ച്‌ടിസി ഡിസയർ 601
* എച്ച്‌ടിസി ഒപ്റ്റിമസ് ജി
* എച്ച്‌ടിസി നെക്സസ് ജി
* എല്‍ജി ജി2 മിനി
* എല്‍ജി എല്‍ 90
* സോണി എക്സ്പീരിയ Z
* സോണി എക്സ്പീരിയ എസ്പി
* സോണി എക്സ്പീരിയ ടി
* സോണി എക്സ്പീരിയ വി
ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് ഗൂഗിള്‍ ഡ്രൈവിലേക്കോ പുതിയ ഫോണുകളിലേക്കോ ചാറ്റുകളും ഡാറ്റകളും 2025 ജനുവരി 1ന് മുൻപായി ബാക്കപ്പ് ചെയ്ത് വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാം.