ആലപ്പുഴ: കേരളക്കര ഒന്നടങ്കം കാത്തിരുന്ന പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് കൊല്ലം ജില്ലയിലെ ജയകുമാർ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമാണ് ഏജൻസി പ്രവര്‍ത്തിക്കുന്നത്. ഭാഗ്യശാലി കൊല്ലത്ത് ആകുമോ അതോ ജില്ല വിട്ടുപോകുമോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ആലപ്പുഴയിലെ കായംകുളത്തുള്ള ഏജന്‍സിയില്‍ നിന്നുമാണ് ഇവര്‍ ടിക്കറ്റെടുത്ത്.