തിരുവനന്തപുരം: ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫറിന് ഉജ്ജല തുടക്കം.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യാത്രയിൽ 50 സ്വീകരണ കേന്ദ്രങ്ങളിൽ പ്ലാറ്റിനം ഇയർ സന്ദേശങ്ങളും, പ്രമേയ പ്രഭാഷണങ്ങളും നടക്കും.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് സഖാഫി എഴിപ്പുറം നയിക്കുന്ന യാത്രയുടെ ഉദ്ഘാടന സമ്മേളനം ഇന്നലെ വൈകുന്നേരം നാല് മണിക്ക് വർക്കല മുനിസിപ്പൽ പാർക്കിൽ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ആലംകോട് ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം അഹ്സനിയുടെ പ്രാർത്ഥനയോടെ
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ പോത്തൻകോട് പ്രമേയ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ജാബിർ ഫാളിലി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സനൂജ് വഴിമുക്ക്,എസ് ജെ എം ജില്ലാ പ്രസിഡൻ്റ് സാബിർ സൈനി, എസ് എസ് എഫ് സെക്രട്ടറി അബ്ദുല്ല ഫാളിലി,സയ്യിദ് ഹുസൈൻ ബാഫഖി, ഖലീൽ ലത്വീഫി എന്നിവർ ആശംസകൾ അർപ്പിച്ചു. സോൺ പ്രസിഡൻ്റ് അനീസ് സഖാഫി സ്വാഗതവും, സെക്രട്ടറി നൗഫൽ മദനി നന്ദിയും പറഞ്ഞു.
ശേഷം ചിലക്കൂർ മലപ്പുറം വലിയുല്ലാഹിയുടെ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ജൗഹരി നേതൃത്വം നൽകി.
വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പള്ളിക്കലിൽ നിന്ന് ആരംഭിക്കുന്ന പ്രയാണം കല്ലമ്പലം,കിളിമാനൂർ,ആലംകോട്,മോഹനപുരം,പോത്തൻകോട്, കണിയാപുരം എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പെരുമാതുറ സിറ്റിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഹാമിദ് യാസീൻ ജൗഹരി അൽമദനിയുടെ മുഖ്യപ്രഭാഷണത്തോടെ സമാപിക്കും.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പെരിങ്ങമ്മല നിന്നാരംഭിക്കുന്ന പര്യടനം തൊളിക്കോട്,നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ, വാളിക്കോട്,പൂവച്ചൽ, വിളപ്പിൽശാല,വള്ളക്കടവ് എന്നിവിടങ്ങളിലെ പര്യടനങ്ങൾ കഴിഞ്ഞ് ബീമാപള്ളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വെള്ളൂർ സിദ്ദീഖ് അഹ്സനിയുടെ മുഖ്യപ്രഭാഷണത്തോടെ സമാപിക്കും.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കാരയ്ക്കാമണ്ഡപത്ത് നിന്നാരംഭിക്കുന്ന യാത്ര വഴിമുക്ക്, ഇടിച്ചക്കപ്ലാമൂട്, പാറശ്ശാല, കളിയിക്കാവിള,പൊഴിയൂർ, പൂവാർ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം വിഴിഞ്ഞത്ത് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.
ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളോടൊപ്പം പ്ലാട്യൂൺ ജില്ലാ ചീഫ് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ മുപ്പത്തി മൂന്നംഗ പ്ലാറ്റ്യൂൺ അംഗങ്ങളും യാത്രയിലെ സ്ഥിരാംഗങ്ങളാണ്. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംബന്ധിക്കും.