മെസി മലയാളമണ്ണിലേക്ക്; അർജന്റീന ടീം കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ

അടുത്ത വർഷം സൗഹൃദമത്സരത്തിനായി മെസിയും അർജന്റീന ടീം അംഗങ്ങളും കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാമെന്ന് അർജൻ്റീനിയൻ നാഷണൽ ടീം അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ അർജൻ്റീന ടീം കേരളത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കായിക ഉച്ച കോടിയുടെ ഭാഗമായി സ്വകാര്യ നിക്ഷേപം സംസ്ഥാനത്ത് വന്നു. ഇതിന്റെ ഭാഗമായാണ് അർജൻ്റീനിയൻ നാഷണൽ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ഗോൾഡ് സിൽവർ മെർച്ചൻ്റ്സ്, സംസ്ഥാന വ്യാപാരിയുമായി ചേർന്ന് സംസ്ഥാനത്ത് അർജൻ്റീന ഫുട്ബോൾ ടീം മത്സരം നടത്തുമെന്നും മന്ത്രി വിശദമാക്കി.

അതിന് ശേഷം തീയ്യതി അടക്കമുള്ള ഔദ്യോഗിക പ്രഖ്യാപനം എ എഫ് എ നടത്തും. വേദിയുടെ കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും കൊച്ചിയാണ് പ്രഥമ പരിഗണയെന്നും മന്ത്രി പറഞ്ഞു