തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചന്ത വിള കിൻഫ്രക്ക്മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കു പറ്റിയവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു