തിരുവനന്തപുരം : കിളിമാനൂർ കാരേറ്റ് പേടികുളത്ത് നാടിനെ നടുക്കി അരുംകൊല.കാരേറ്റ് സ്വദേശി ബാബുരാജ് (64) ആണ് കൊല്ലപ്പെട്ടത്. അയൽവാസി സുനിൽ കുമാർ കിളിമാഞ്ഞൂർ പൊലീസിൻ്റെ പിടിയിലായി.മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി സുനിൽ കുമാർ ബാബുരാജിനെ വെട്ടുകയായിരുന്നു. ബാബുരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. സുനിൽ കുമാർ സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.