കണിയാപുരം ഉപജില്ല കലോത്സവത്തിൽ ആതിഥേയരായ തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 89 എ ഗ്രേഡ് ഉൾപ്പെടെ 488 പോയിന്റ് നേടിയാണ് സ്കൂൾ മുന്നിലെത്തിയത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം, ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം രണ്ടാം സ്ഥാനം, യു പി വിഭാഗത്തിൽ അഞ്ചാം സ്ഥാനം, അറബിക് കലോത്സവത്തിലെ മികച്ച വിജയം എന്നിവയാണ് സ്കൂളിന് ഓവറോൾ കിരീടം നേടി കൊടുത്തത്.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ കിരീടവും സ്കൂൾ കരസ്ഥമാക്കി. ഏവർറോളിങ് ട്രോഫി അദ്ധ്യാപകരും പി.ടി.എ,എസ്.എം.സി പ്രതിനിധികളും വിദ്യാർത്ഥികളും
ചേർന്ന് ഏറ്റുവാങ്ങി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പി. ടി. എ,എസ്, എം. സി അംഗങ്ങളും മുഖ്യാതിഥിയായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാര ജേതാവ് എസ്. ആർ ലാലും പങ്കെടുത്തു. ട്രോഫി ഏറ്റുവാങ്ങിയ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി. ടി. എ, എസ്. എം. സി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആഹ്ലാദപ്രകടനവും നടത്തി.