രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവർക്ക് മുന്നിലുള്ള റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും വേണ്ടിയാണ് വാഹനത്തിന് ഹെഡ് ലൈറ്റ് നൽകിയിട്ടുള്ളത്. മറ്റ് റോഡ് ഉപയോക്താക്കൾക്ക് രാത്രിയിലും മറ്റും ഒരു വാഹനത്തിൻറെ വീതിയും വലിപ്പവും തിരിച്ചറിയുന്നതിന് ആ വാഹനത്തിൻറെ ഹെഡ് ലൈറ്റ് സഹായിക്കുന്നു .രണ്ട് ഹെഡ് ലൈറ്റ് ഉള്ള വാഹനങ്ങൾ ഒരു ഹെഡ് ലൈറ്റ് മാത്രം പ്രവർത്തനക്ഷമമായ നിലയിൽ ചിലപ്പോഴെങ്കിലും രാത്രി കാലങ്ങളിൽ റോഡിൽ കാണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഈ വാഹനം ഒരു ടൂവീലർ ആണെന്ന് വരെ മറ്റു ഉള്ളവർ തെറ്റിദ്ധരിക്കാനും അപകടം ഉണ്ടാകാനും ഏറെ സാധ്യതയുണ്ട്. മാത്രമല്ല ഇത് നിയമപരമായി തെറ്റുമാണ്. അതുകൊണ്ട് യാത്രയ്ക്ക് മുൻപ് നിങ്ങളുടെ വാഹനത്തിൻറെ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.