രാവിലെ തീരത്തെത്തിയവർക്ക് ഞെട്ടൽ, നല്ല പെടക്കണ ചാളക്കൂട്ടം വീണ്ടും കരയിലേക്ക്; വാരിക്കൂട്ടി നാട്ടുകാർ

തൃശൂർ: തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിൽ ചാളക്കൂട്ടം. ഇന്ന് രാവിലെ തൊട്ടാപ്പ് ലൈറ്റ് ഹൌസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാള കരയിലേക്ക് അടിച്ചു കയറിയത്. ചാള കരയിലേക്ക് കയറിയത് അറിഞ്ഞ് നിരവധി പേരെത്തി മത്സ്യം കവറുകളിൽ വാരിയെടുത്തു. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് കയറിയിരുന്നു.