2,13,103 വോട്ടര്‍മാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്.വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്
കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്. ബംഗളൂർ, ഹാസൻ മൈസൂർ എന്നിവിടങ്ങളിലെ വോട്ടർമാരെ വഹിച്ചുള്ള ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു.
വയനാട്ടിൽ മോക്ക് പോളിംഗ് ആരംഭിച്ചു
വയനാട്ടിൽ മോക്ക് പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
മോക്ക് പോളിങ് തുടങ്ങി
ചേലക്കരയിൽ മോക്ക് പോളിംഗ് തുടങ്ങി.