ഇന്ന് വൈകുന്നേരം ഏഴോടെ ആലംകോട് ജംഗ്ഷനിൽ കിളിമാനൂർ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ് അപകടമുണ്ടായത്. ഇതിന് പുറക് വശത്തുള്ള പെട്രോൾ പമ്പിന് ഉള്ളിൽ പാർക്ക് ചെയ്യുവാൻ പിന്നോട്ട് എടുത്ത സ്വകാര്യ ബസ് തട്ടി മതിൽ തകർന്നു. സിമൻ്റ് ബ്ലോക്ക് കൊണ്ടുള്ള മതിൽ വന്ന് വീണത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മേലാണ്. ഈ സമയം ഇവിടെ ഇരുന്ന നാല് യാത്രക്കാർക്ക് പരുക്കേറ്റു. ഒരാളെ ചാത്തൻപാറ കെ.ടി.സി.റ്റീ ആശുപത്രിയിലും മൂന്ന് പേരെ ആലംകോടുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു.