ഓയൂർ: വെളിയത്ത് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം

ഓയൂർ: വെളിയത്ത് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം
ബസ് കാത്ത് മാവിള ജങ്ഷനിൽ നിന്ന വെളിയം പടിഞ്ഞാറ്റിൻ കര ഗവ: ഐ.ടി.ഐ വിദ്യാർത്ഥികളായ തലവൂർ പാറവിള വീട്ടിൽ ഉമേഷ് (18), ചേത്തടി ഞാറകുഴി വീട്ടിൽ മിഥുൻമോഹൻ (17), ബസിൽ ഉണ്ടായിരുന്ന വെളിയം കോളനി ചരുവിള പുത്തൻവീട്ടിൽ അനന്യ സുരേഷ് (14), വെളിയം അനു നിവാസിൽ ശോഭന (50) ബസ് ഡ്രൈവർ അമൽ എന്നിവർക്കാണ്പരിക്കേറ്റത്.
സാരമായിപരിക്കേറ്റ ഉമേഷിനെ
കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐ ടി ഐ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനായി വെളിയം മാവിള ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിൽ മറ്റ് കുറേ ആളുകൾക്കൊപ്പം ബസ് കാത്ത് നിൽക്കുകയായിരുന്നുപരിക്കേറ്റ വിദ്യാർത്ഥികൾ.
വണ്ടിയുടെ വരവ് കണ്ട് മറ്റുള്ളവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ബസ് ഇടിച്ചു കയറിയത് വെളിയം മാലയിൽ സ്വദേശികളായ മുരളി, ഉണ്ണി എന്നിവരുടെ കടയിലേക്കാണ്. ഇന്നലെ ഈ രണ്ട് കടകളുംതുറന്ന് പ്രവർത്തിപ്പിക്കാതിരുന്നതും ജനത്തിരക്ക് കുറയുന്നതിന് കാരണമായി.
ഓയൂരിൽ നിന്നും കൊട്ടാരക്കര പോവുകയായിരുന്ന (ഉപാസന) സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു എന്ന് ബസിലെ യാത്രക്കാർ പറഞ്ഞു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.