സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. പൊലീസുകാര്‍ കള്ളക്കേസില്‍ കുടുക്കിയെന്ന ഒരു പരാതിയില്‍ പരാതിയില്‍ വസ്തുതയില്ലെന്ന് കമ്മീഷന് ബോധ്യപ്പെട്ടതിനാല്‍ തള്ളി. ചികില്‍സാ പിഴവ് സംബന്ധിച്ച് ആലപ്പുഴ സ്വദേശി നല്‍കിയ മറ്റൊരു പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ്ങില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കമ്മീഷന്‍ ആസ്ഥാനത്തെത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഈ പരാതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വാഹനാപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മറ്റൊരുപരാതിയില്‍ പരാതിക്കാരന്റെ വാദം നിയമപരമല്ലെന്ന് കണ്ട് കമ്മീഷന്‍ തള്ളി. പരാതിക്കാര്‍ ഹാരജരാകാത്തതിനാല്‍ മറ്റ് രണ്ട് പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.