പോത്തൻകോട് ചെല്ലമംഗലത്ത് വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ആയിരുപ്പാറ സജീവ് ഭവനിൽ സജീവ്. എ.എൽ (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺട്രാക്ടർ ചെല്ലമംഗലം സ്വദേശി സജിത്തിന്റെ നിർമ്മാണ സൈറ്റിലായിരുന്നു അപകടം. അപകട സമയത്ത് ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. മിന്നലിൽ നിന്ന് ഷോക്കേറ്റെന്നാണ് ശ്രീകാര്യം പൊലീസിന് സജിത്ത് മൊഴി നൽകിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കാരണം വ്യക്തമാകുഎന്ന് പൊലീസ് പറഞ്ഞു.
ഭാര്യ: രജിത. മക്കൾ: നന്ദന, നിവേദ്യവാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക