ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരണം; ലൈസന്‍സ് റദ്ദാക്കി

കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സംഘം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നില്‍ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിച്ചതാണ് വിഷയമായത്. സംഭവത്തില്‍ കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്റെ ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെന്‍ഷന്‍. സസ്‌പെന്‍ഷനു പുറമേ 4000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

എന്നാല്‍ കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സംഘത്തിന്റെ വിശദീകരണം.