ആയൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം ആയൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന ചെറുവക്കല്‍ സ്വദേശി എബിന്‍ (19) ആണ് മരിച്ചത്.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ച് ആയിരുന്നു അന്ത്യം.