രോഹിത് ശർമയുടെ അഭാവത്തില്‍ കോലിക്കും റിഷഭ് പന്തിനും ഉത്തരവാദിത്തം കൂടുതലാണ്. പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ ക്യാപ്റ്റന്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് തന്നെ ബോളിങ്ങ് ഓപ്പണ്‍ ചെയ്യും. അതേസമയം, സ്വന്തം നാട്ടിൽ ഇന്ത്യയെ കെട്ടുകെട്ടിച്ച് ഓസീസും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്നു. ഹെഡ്, സ്മിത്ത്, ലാബുഷെയ്ൻ. ഖ്വാജ, മിച്ചൽ മാർഷ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും സ്റ്റാർക്ക്, കമ്മിൻസ്, ബൊലാൻഡ്, ഹെയ്സൽവുഡ് എന്നിവരടങ്ങുന്ന പേസ് നിരയും ഓസീസിന് കരുത്താകും. സ്പിന്നർ നഥാൻ ലിയോണും നിർണായകമാകും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍. സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും ഹോട്ട് സ്റ്റാറിലും മത്സരം കാണാം.